Connect with us

Kerala

കെ ബാബുവിനായി ഡല്‍ഹിയില്‍ സമ്മര്‍ദം ശക്തമാക്കി ഉമ്മന്‍ചാണ്ടി

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ അടുപ്പുക്കാര്‍ക്കായി സമ്മര്‍ദം ശക്തമാക്കി ഉമ്മന്‍ചാണ്ടി. കെ ബാബുവിനോ, കെ സി ജോസഫിനോ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം നടത്തുന്നത്. ഇവരില്‍ ഒരാള്‍ക്കെങ്കിലും സീറ്റ് നല്‍കിയില്ലെങ്കില്‍ താനും മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നത്. നേമം അടക്കം ഒരിടത്തേക്കും താനില്ലെന്നും ഉമ്മന്‍ചാണ്ടി നേതൃത്വത്തിന് മുമ്പില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

അതിനിടെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പുണിത്തുറ മണ്ഡലത്തിലുടനീളം അണികള്‍ പ്രകടനം തുടങ്ങി കഴിഞ്ഞു. തൃപ്പുണിത്തുറ ടൗണ്‍, മുളന്തുരുത്തി, ഇടക്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിലെല്ലാം പ്രകടം നടന്നു. സൗമിനി ജയിനെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം നടക്കുന്നതിനിടെയാണ് പ്രതിഷേധം. ഇറക്കുമതി സ്ഥാനാര്‍ഥി തൃപ്പുണിത്തുറക്ക് വേണ്ടെന്നും എം സ്വരാജിനെപോലെ ഒരാളെ നേരിടാന്‍ കെ ബാബു തന്നെ രംഗത്തുവരണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബാബുവിനെ ഒതുക്കാന്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. എറണാകുളം ജില്ലയിലുടനീളം പാര്‍ട്ടിയുടെ തോല്‍വിക്ക് ഇത് കാരണമാകുമെന്നും നേതൃത്വമായിരിക്കും ഇതിന് ഉത്തരവാദികളെന്നും പ്രതിഷേധക്കാര്‍ പറയുന്നു.