Connect with us

Kerala

പാർട്ടിയിൽ അവഗണന; മുതിർന്ന നേതാവ് പി സി ചാക്കോ കോൺഗ്രസ് വിട്ടു

Published

|

Last Updated

ഡൽഹി | മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. കടുത്ത അവഗണനയുടെ പശ്ചാത്തലത്തിലാണ് പാർട്ടി വിടുന്നതനെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാർഥിയായി പരിഗണിക്കാത്തതിൽ കടുത്ത അമർഷത്തിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്ക് രാജിക്കത്ത് അയച്ചത്.

കോൺഗ്രസ് എന്നൊരു പാർട്ടി കേരളത്തിലില്ല. എ കോൺഗ്രസും ഐ കോൺഗ്രസുമേയുള്ളൂ എല്ലാം തീരുമാനിക്കുന്നത് രണ്ട് പേർ മാത്രമാണ്. സ്ഥാനാർഥികളുടെ പേര് അറിയുന്നതും ഇവർ മാത്രമാണ്. ഗ്രൂപ്പുകൾ പാർട്ടിയിലെ സ്ഥാനങ്ങൾ വീതം വെച്ചു. ഗ്രൂപ്പില്ലാത്തവർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത് – ചാക്കോ പറഞ്ഞു.

വ്യക്തിപരമായ നേട്ടം മുന്നിൽകണ്ടല്ല രാജിയെന്നും ഭാവി നടപടികൾ ആലോചിച്ചിട്ടില്ലെന്നും നിലപാട് വിട്ട് എങ്ങോട്ടുമില്ലെന്നും പി സി ചാക്കോ അറിയിച്ചു.