Saudi Arabia
അഞ്ച് മാസത്തിനിടെ ഉംറ നിര്‍വ്വഹിച്ചത് 27 ലക്ഷം തീര്‍ത്ഥാടകര്‍

മക്ക | കഴിഞ്ഞ അഞ്ച് മാസത്തിനിടെ 27 ലക്ഷം തീര്‍ത്ഥാടകര്‍ വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിച്ചതായി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു.തീര്‍ത്ഥാടകര്‍ക്ക് മികച്ച ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികലാണ് സ്വീകരിച്ച് വരുന്നത്.
ഹറമിലെത്തിയ തീര്‍ത്ഥാടകരില്‍ ആര്‍ക്കും തന്നെ ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും, തീര്‍ത്ഥാടകര്‍ സുരക്ഷിതരായാണ് മടങ്ങിയതെന്നും എണ്‍പത് ലക്ഷം ആളുകള്‍ ഹറമിലെ ജുമുഅഃ ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തയായി ഹറം കാര്യാലയം അറിയിച്ചു. വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായി അഞ്ഞൂറിലധികം ഉംറ സര്‍വീസ് കമ്പനികളാണ് സേവന രംഗത്തുള്ളത്
---- facebook comment plugin here -----