Connect with us

Kerala

കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ ഏകകാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയായിരിക്കും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ ഏകകാരണം സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലെ അപാകതയായിരിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി. ഗ്രൂപ്പ് പാരമ്പര്യം കെട്ടിപ്പിടിച്ചിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കമായിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്‌ക്രീനിങ് കമ്മറ്റിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍ദേശങ്ങള്‍ കൈമാറി

Latest