National
അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസുതുക്കള്‍; കേസന്വേഷണം എന്‍ഐഎക്ക് വിട്ടു

മുംബൈ | റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടക വസ്തുക്കളുമായി വാന്‍ കണ്ടെത്തിയ കേസ് എന്‍ ഐ എക്ക് വിട്ടു. കേന്ദ ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. നിലവില്‍ എ.ടി.എസും, മഹാരാഷ്ട്ര ക്രൈംബ്രാഞ്ചിനുമാണ് അന്വേഷണ ചുമതല. വധശ്രമം, ഗൂഡാലോചന വകുപ്പുകള്‍ ചേര്‍ത്ത് എ ടി എസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കാറിന്റെ ഉടമ മന്‍സുഖ് ഹിരണിനെ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനം.
നേരത്തെ അംബാനി ബോംബ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----