National
ബലാത്സംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ദെ

ന്യൂഡല്‍ഹി | ബലാത്സംഗ ഇരയെ വിവാഹം കഴിക്കാമോയെന്ന് പോക്‌സോ കേസിലെ പ്രതിയോട് താന്‍ ചോദിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ. ആ വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം കഴിക്കാന്‍ പോകുകയാണോ എന്ന് പ്രതിയുടെ അഭിഭാഷകനോട് ആരായുക മാത്രമാണ് ചെയ്തത്. സ്ത്രീത്വത്തിന് ഉന്നത ബഹുമാനമാണ് സുപ്രീം കോടതി നല്‍കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ നിന്നുള്ള ബലാത്സംഗ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവെയാണ് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ആരാഞ്ഞത്.
---- facebook comment plugin here -----