Connect with us

Kerala

കേരള തീരത്ത് പിടികൂടിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് സംഘത്തിന്റേത്; മയക്ക്മരുന്നുകള്‍ കടലിലെറിഞ്ഞെന്ന് മൊഴി

Published

|

Last Updated

തിരുവനന്തപുരം | കേരള അതിര്‍ത്തി ലംഘിച്ചെത്തിയതിനെത്തുടര്‍ന്ന് തീരസംരക്ഷണ സേന പിടികൂടിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് കടത്ത് സംഘത്തിന്റേതെന്ന് സ്ഥിരീകരിച്ചു. ബോട്ടുകളില്‍നിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് അക്ഷരദുവാ, ചതുറാണി 03, ചതുറാണി 08 എന്നീ ബോട്ടുകള്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. കടലില്‍ സംശയാസ്പദമായി കണ്ട ശ്രീലങ്കന്‍ ബോട്ടുകളെ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് സംഘം വളയുകയായിരുന്നു.

പാകിസ്താനില്‍നിന്ന് കൊണ്ടുവന്ന 200 കിലോ ഹെറോയിന്‍, ഹാഷിഷ് എന്നിവയുള്‍പ്പെടെയുള്ള മയക്കുമരുന്നുകളാണ് ബോട്ടിലുണ്ടായിരുന്നത്. മറ്റൊരു ബോട്ടില്‍ പാകിസ്താനില്‍നിന്നെത്തിച്ച മയക്കുമരുന്ന് ശ്രീലങ്കന്‍ ബോട്ടുകളിലേക്ക് കൈമാറുകയായിരുന്നുവെന്നാണ് വിവരം. കോസ്റ്റ് ഗാര്‍ഡ് സംഘത്തെ കണ്ടതോടെ മയക്കുമരുന്നുകള്‍ കടലില്‍ എറിഞ്ഞെന്നാണ് ബോട്ടിലുണ്ടായിരുന്നവരുടെ മൊഴി.

Latest