Kerala
ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന് കസ്റ്റംസ് നോട്ടീസ്

കൊച്ചി | ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രിരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ഈ മാസം 12ന് ചോദ്യം ചെയ്യലിനായി ഹാജാരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
കസ്റ്റംസ് കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും മറ്റു മൂന്ന് മന്ത്രിമാര്‍ക്കും പങ്കുള്ളതായി പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സത്യവാങ്മൂലം തയ്യാറാക്കിയത്.
ഡിസംബറിലാണ് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കുന്നത്. സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയുണ്ടായതുമായി ബന്ധപ്പെട്ട് ജയില്‍ വകുപ്പ് നല്‍കിയ പരാതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് വെളിപ്പെടുത്തല്‍.
---- facebook comment plugin here -----