Connect with us

Gulf

കൊവിഡ് 19: സഊദിയില്‍ അഞ്ച് മരണം; 384 പേര്‍ക്ക് രോഗ ബാധ, 309 പേര്‍ക്ക് രോഗ മുക്തി

Published

|

Last Updated

ദമാം | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. പുതുതായി 384 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 309 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് രോഗം സ്ഥിരീകരിച്ച 3,79,092 പേരില്‍ 369,922 പേര്‍ രോഗ മുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 97.6 ശതമാനമായി ഉയര്‍ന്നു. 6519 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടതോടെ മരണ നിരക്ക് 1.8 ശതമാനമായി.

റിയാദ് പ്രവിശ്യയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ രോഗ നിരക്ക് റിപ്പോര്‍ട്ട് ചെയ്തത് 187 പേര്‍. കിഴക്കന്‍ പ്രവിശ്യ 68, മക്ക 55, വടക്കന്‍ അതിര്‍ത്തി മേഖല 24, മദീന10, ഹായില്‍ ആറ്, ആസിര്‍ അഞ്ച്, നജ്‌റാനിന്‍ അഞ്ച്, ജിസാന്‍ മൂന്ന്, അല്‍ ബഹയില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ രോഗബാധിതരുടെ എണ്ണം.

2,651 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതെന്നും ഇവരില്‍ 509 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Latest