Kerala
ബി ജെ പിയുടെ മുഖ്യമന്ത്രി; വിവാദത്തില്‍ പ്രതികരിച്ച് ഇ ശ്രീധരന്‍

തിരുവനന്തപുരം | മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനയില്‍ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഇ ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ല. ഒരു പദവിയും ആഗ്രഹിച്ചല്ല ബി ജെ പിയില്‍ ചേര്‍ന്നത്. ജനസേവനം മാത്രമാണ് ലക്ഷ്യം. എന്നാല്‍ പാര്‍ട്ടി അത്തരമൊരു നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് ഇന്നലെ നടത്തിയ പ്രസ്താവന കെ സുരേന്ദ്രന്‍ ഇന്ന് തിരുത്തിയിരുന്നു. ശ്രീധരന്റെ നേതൃത്വം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.