Connect with us

Kerala

തമാശ ആസ്വദിക്കാന്‍ സാധിക്കാത്തത് സംഘികളുടെ മാറാരോഗം; വി മുരളീധരന് ചുട്ട മറുപടിയുമായി ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം | തമാശ ആസ്വദിക്കാന്‍ കഴിയാത്തത് താങ്കളെ പോലെയുള്ള സംഘികളുടെ മാറാരോഗമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനോട് ശശി തരൂര്‍ എം പി. രാജ്യത്ത് വളരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടി മാത്രമാണെന്ന തരൂരിന്റെ പോസ്റ്റിനെ മുരളീധരന്‍ പരിഹസിച്ചതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിലാണ് മറുപടി നല്‍കിയത്.

താങ്കളുടെ അസുഖത്തിന് ആയുഷ് ഭാരത് സൗകര്യമുള്ള ആശുപത്രികളില്‍ ചികിത്സയുണ്ടെന്നും രോഗം ഭേദമാകട്ടെയെന്നുമായിരുന്നു വി മുരളീധരന്റെ പരിഹാസം. ട്വിറ്ററിലായിരുന്നു മുരളീധരന്‍ പരിഹസിച്ചത്.

തന്റെ അസുഖം മാറുമെന്ന് ഉറപ്പാണെന്നും എന്നാല്‍ തമാശ ആസ്വദിക്കാന്‍ കഴിയാത്ത പ്രശ്‌നം താങ്കളെ പോലുള്ള സംഘികള്‍ക്ക് മാറാരോഗമാണെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതിന് ആയുഷ്മാന്‍ ഭാരതില്‍ പോലും ചികിത്സയില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:

 

---- facebook comment plugin here -----

Latest