Connect with us

Kerala

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആര്‍ക്ക് വേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് അറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ലെന്ന് പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ ഡി)ന്റെ നടപടിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആര്‍ക്ക് വേണ്ടിയാണ് ചാടിയിറങ്ങിയതെന്ന് അറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല. വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് തങ്ങള്‍ക്ക് താത്പര്യമുള്ള മൊഴി ലഭിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ വനിതകളടക്കമുള്ളവരെ ഉപദ്രവിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് ലഭിക്കുന്നതിന് മുമ്പാണ് ഇതുസംബന്ധിച്ച വാര്‍ത്ത ദൃശ്യമാധ്യമങ്ങളിലും മറ്റും വന്നതെന്നും ഇത് അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ ആരോപണങ്ങളുമായി ആക്രമിക്കാന്‍ വന്നാല്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളുടെ താത്പര്യത്തിന് എതിരാകുന്ന ഒരു ശക്തിക്ക് മുന്നിലും വഴങ്ങിക്കൊടുക്കുന്ന പാരമ്പര്യം തങ്ങളുടെതല്ലെന്നും പിണറായി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു. കേരളത്തില്‍ ആരും കേന്ദ്ര മന്ത്രിയുടെ ആരോപണങ്ങള്‍ കേള്‍ക്കാത്തതിനാലാകാം ഡല്‍ഹിയിലെത്തിയയുടനെ തന്റെ അധികാര പരിധിയിലുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് കിഫ്ബിക്കെതിരെ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest