Connect with us

Saudi Arabia

റിയാദ് കരാര്‍ യമനില്‍ സമാധാനം കൈവരിക്കാന്‍ സഹായിക്കും: സഊദി അറേബ്യ

Published

|

Last Updated

കൈറോ | യമനില്‍ രാഷ്ട്രീയ പരിഹാരം നേടുന്നതിനും യമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള സുപ്രധാനകരാറായ റിയാദ് കരാര്‍ നടപ്പിലാകുന്നതോടെ യമനില്‍ സമാധാനം കൈവരിക്കാന്‍ സാധിക്കുമെന്ന് സഊദി വിദേശ കാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

കൈറോയില്‍ നടന്ന അറബ് ലീഗ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര യുദ്ധം മൂലം തകര്‍ന്ന യമന്റെ വീണ്ടെടുപ്പിന്റെ ഭാഗമായി നയതന്ത്ര, സാമ്പത്തിക, സൈനിക പിന്തുണ ഉറപ്പാക്കുന്ന സുപ്രധാന കരാറില്‍ 2019 സെപ്തംബറിലാണ് ഒപ്പ് വെച്ചത്. യമനിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിനും രാജ്യത്ത് പുതിയ ഭരണകൂടം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഭീകര, തീവ്രവാദ ഭീഷണികള്‍ തടയുന്നതിനും വേണ്ടി ആഭ്യന്തര യുദ്ധത്തിലെ ഇരു വിഭാഗങ്ങളും കരാരിനെ അംഗീകരിച്ചിരുന്നു.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്ക് സഊദി അറേബ്യയുടെ പൂര്‍ണ്ണ പിന്തുണ ആവര്‍ത്തിച്ചു. ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന പ്രക്രിയയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് യോഗം ആഹ്വാനം ചെയ്തു.

Latest