Kerala
വയനാട്ടില്‍ നേതാക്കളുടെ രാജി തുടരുന്നു; ഇത്തവണ മറുകണ്ടം ചാടിയത് സി പി എം നേതാവ്


ഇ എ ശങ്കരന്‍
കല്പറ്റ | വയനാട്ടില്‍ സി പി എം നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പുല്പള്ളി ഏരിയ കമ്മിറ്റിയംഗവും ആദിവാസി സംഘടനയുടെ കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷനുമായ ഇ എ ശങ്കരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹം ബത്തേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകും.
ബത്തേരിയില്‍ സ്ഥാനാര്‍ഥിയാക്കാമെന്ന് ഐ സി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ശങ്കരന്‍ പറഞ്ഞു. ബത്തേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുന്ന തനിക്ക് എല്ലാവരും പിന്തുണ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്ന് കെ പി സി സി സെക്രട്ടറി എം എസ് വിശ്വനാഥന്‍ പാര്‍ട്ടി വിട്ട് സി പി എമ്മിലെത്തിയിരുന്നു. ഇദ്ദേഹം ബത്തേരിയില്‍ മത്സരിച്ചേക്കും. അങ്ങനെ വന്നാല്‍ മറുകണ്ടം ചാടിയവര്‍ തമ്മിലുള്ള പോരാകും ബത്തേരിയില്‍ അരങ്ങേറുക.
---- facebook comment plugin here -----