Connect with us

National

ബി ജെ പിക്കെതിരെ പ്രചാരണത്തിനായി കര്‍ഷക സംഘടനകള്‍ ഇറങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി ജെ പിക്കെതിരെ പ്രചാരണം നടത്താന്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ തീരുമാനം. കര്‍ഷകവിരുദ്ധ നിയമങ്ങള്‍ സ്വീകരിക്കുന്ന ബി ജെ പിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ ജനങ്ങളെ കാണും. “ബി ജെപിക്കെതിരെ കര്‍ഷകര്‍, ബി ജെ പിയെ ശിക്ഷിക്കുക” എന്ന മുദ്രാവാക്യമുയര്‍ത്തി ക്കൊണ്ടായിരിക്കും പ്രചാരണ പരിപാടികള്‍. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ട് ചോദിക്കില്ല. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഗണിക്കാത്ത ബി ജെ പിയെ തോല്‍പ്പിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

ഈമാസം 12ന് പശ്ചിമ ബംഗാളില്‍ നിന്നുമാണ് കര്‍ഷകസംഘം ബി ജെ പി വിരുദ്ധ പര്യടനം ആരംഭിക്കുക. തുടര്‍ന്ന് കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി പ്രചാരണപരിപാടികള്‍ നടത്തും. കേരളത്തില്‍ ബി ജെ പി ജയിച്ച നേമത്ത് ഇവര്‍ പ്രചാരണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

 

---- facebook comment plugin here -----

Latest