Connect with us

Kerala

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ സി പി എമ്മില്‍ ചേര്‍ന്നു

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐ ഐ എന്‍ ടി യു സി സംസ്ഥാന കമ്മിറ്റി അംഗവുമായ സുജയ വേണുഗോപാലാണ് സി പി എമ്മില്‍ ചേര്‍ന്നത്. ഐ എന്‍ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വയനാട് ഡി സി സി സെക്രട്ടറിയുമായ പി കെ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം എല്‍ ജെ ഡിയില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് സുജയ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ടുമായ എന്‍ വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. സി പി എം കല്‍പ്പറ്റ മണ്ഡലം വികസന വിളംബര ജാഥക്ക് മേപ്പാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത സുജയയെ സി കെ ശശീന്ദ്രന്‍ എം എല്‍ എ മാലയിട്ട് സ്വീകരിച്ചു.

ലീഗ് നേതാവും വയനാട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ ദേവകി കഴിഞ്ഞ ദിവസം എല്‍ ജെ ഡിയില്‍ ചേര്‍ന്നിരുന്നു. എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എം പി ദേവകിക്ക് അംഗത്വം നല്‍കുകയായിരുന്നു.

---- facebook comment plugin here -----

Latest