National
ജനത്തിന് ഇരുട്ടടി നല്‍കി പാചകവാതക വില വീണ്ടും കൂട്ടി
		
      																					
              
              
            
ന്യൂഡല്‍ഹി | ഇന്ധന വില ദിവസേന വര്‍ധിപ്പിക്കുന്നതിന്റെ പിന്നാലെ രാജ്യത്ത് പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 97 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗാര്‍ഹി സിലിണ്ടറിന് 826 രൂപയായി. വാണിജ്യ സിലിണ്ടര്‍ വില 1618ലെത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 200 രൂപയാണ് പാചകവാതകത്തിന് കൂട്ടിയത്.
അടിക്കടി ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി എണ്ണക്കമ്പനികള്‍ തുടരുന്നതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടയിലാണ് ഇപ്പോള്‍ ഇന്ധന വിലയും കൂട്ടിയിരിക്കുന്നത്. ഇന്ധന വില വര്‍ധനക്കെതിരെ നാളെ കേരളത്തില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടക്കുകയാണ്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
