Connect with us

National

ബംഗാളില്‍ കൂറ്റന്‍ റാലിയുമായി ഇടത്- കോണ്‍ഗ്രസ് സഖ്യം

Published

|

Last Updated

കൊല്‍ക്കത്ത | നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലിയുമായി ഇടത്- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്യുലര്‍ മുന്നണി (ഐ എസ് എഫ്). ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി മൂന്നാം മുന്നണിയാകുകയാണ് ഐ എസ് എഫെന്ന് നേതാക്കള്‍ പറഞ്ഞു. റാലിയോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു സമ്മേളനം. ജനങ്ങളുടെ ക്ഷേമം മുന്നോട്ടുവെക്കുന്ന “ജന്‍ഹിത് സര്‍ക്കാര്‍” വരേണ്ടതിന്റെ പ്രാധാന്യം ഊന്നിയാണ് നേതാക്കള്‍ സംസാരിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ ചൗധരി, ഐ എസ് എഫ് മേധാവി അബ്ബാസ് സിദ്ദീഖി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കളുടെ അഭാവം റാലിയില്‍ നിഴലിച്ചു. നേരത്തേ രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും കോണ്‍ഗ്രസും ഇടതുപക്ഷവും നേരിട്ട് ഏറ്റുമുട്ടുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിന്‍മാറുകയായിരുന്നു.

Latest