Connect with us

National

രാജ്യത്തെ പുതിയ കൊവിഡ് കേസുകളില്‍ 86.37 ശതമാനവും കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരില്‍ 86.37 ശതമാനവും കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലാണെന്നു കേന്ദ്ര സര്‍ക്കാര്‍ . കേരളത്തിന് പുറമെ മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ 24 മണിക്കൂറിനിടെ വര്‍ധന രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ പറയുന്നത്.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ കാരണം കണ്ടെത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും വിവിധ സംസ്ഥാനങ്ങളിലേക്ക് കഴിഞ്ഞ ബുധനാഴ്ചതന്നെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയച്ചിട്ടുള്ളത്. കൊവിഡ് പരിശോധനകള്‍ കൂട്ടാനും അതിതീവ്ര വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഈ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest