Connect with us

National

മോദിയെ പോലുള്ള നേതാക്കള്‍ അഭിമാനം; വാനോളം പുകഴ്ത്തി ഗുലാം നബി ആസാദ്

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൊതുപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച ജി23 എന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തതിന്റെ പിറ്റേന്നാണ് ഇത്. തന്റെ സ്വത്വത്തെ മറച്ചുപിടിക്കാത്ത മോദിയെ അഭിനന്ദിക്കുന്നുവെന്നും ഗുലാം നബി പറഞ്ഞു.

കുമിളകളില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മോദിയും താനുമായുള്ള സാമ്യത എടുത്തുപറഞ്ഞായിരുന്നു ഗുലാം നബിയുടെ പുകഴ്ത്തല്‍. പല നേതാക്കളിലെയും നല്ല വശങ്ങളെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താനൊരു ഗ്രാമവാസിയാണ്. അതില്‍ അഭിമാനിക്കുന്നു. ചായ വിറ്റിരുന്ന ഗ്രാമവാസിയായ മോദി അഭിമാനം നല്‍കുന്നയാളാണ്. തങ്ങള്‍ രാഷ്ട്രീയ എതിരാളികളാണെങ്കിലും അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും ഗുലാം നബി പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് രാജ്യസഭയില്‍ യാത്രയയപ്പ് നല്‍കുമ്പോള്‍ മോദി ഗുലാം നബിയെ പുകഴ്ത്തുകയും സേവനങ്ങൾ ഓർത്ത് കരയുകയും ചെയ്തിരുന്നു.