Kerala
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം | ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിര്‍ണ്ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി 10ന് ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ.
10ന് ഉത്തരക്കടലാസ് വാങ്ങിയ ശേഷം പൊതുപരീക്ഷ ആരംഭിക്കുന്ന 17 വരെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടതില്ല. മാര്‍ച്ച് 17 മുതല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എല്‍സിക്ക് ഉച്ചക്കുമാണ് പൊതുപരീക്ഷ നടക്കുക.







