Connect with us

National

ബംഗാളില്‍ ഇടത്- കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ പിന്‍മാറി

Published

|

Last Updated

കൊല്‍ക്കത്ത | തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗായി പശ്ചിമ ബംഗാളില്‍ നാളെ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്നും രാഹുല്‍ ഗാന്ധി പിന്മാറി. കേരളത്തില്‍ സി പി എമ്മുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പിന്‍മാറ്റമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്ന് വരെ രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.

മമതയുടെ തൃണമൂലിനും ബി ജെ പിക്കുമെതിരെ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരണ പ്രകാരം 193 സീറ്റുകളിലെ 101ല്‍ ഇടതു പാര്‍ട്ടികളും 92 സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിക്കും.
എന്നാല്‍ ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ഇടത്-കോണ്‍ഗ്രസ് പോരാട്ടമാണ് നടക്കുന്നത്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ഇത്തവണ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് രാഹുല്‍ കേരളത്തില്‍ നിന്നുള്ള എം പി ആയതിനാല്‍. ഈ സാഹചര്യത്തില്‍ ബംഗാളില്‍ നടക്കുന്ന ഇടത്-കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുന്നത്, കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്ക കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കുവെച്ചത്. മാത്രമല്ല ബി ജെ പി ഇത് വലിയ രാഷ്ടീയ ആയുധമാക്കുമെന്നും ഉറപ്പാണ്. ഇത് തിരിച്ചറിഞ്ഞാണ് രാഹുലിന്റെ പിന്‍മാറ്റം.