Connect with us

Kerala

നടന്നത് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചന; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണം: രമേശ് ചെന്നിത്തല

Published

|

Last Updated

കൊല്ലം | ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഫിഷറീസ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം.
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ ചെന്നിത്തല പറഞ്ഞു

2019 ഓഗസ്റ്റ് രണ്ടിനാണ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ കണ്ട് ഇഎംസിസി അധികൃതര്‍ ചര്‍ച്ച നടത്തിയത്. അന്ന് എന്തുകൊണ്ട് ആ പദ്ധതി തള്ളിക്കളഞ്ഞില്ല. മന്ത്രിയാണ് ഇഎംസിസി പ്രതിനിധികളെയും ഫിഷറീസ് ഉദ്യോഗസ്ഥരെയും കൂട്ടി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല. മത്സ്യനയത്തിന് വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ടാണ് അവരെ തിരിച്ചയക്കുന്നതിന് പകരം ചര്‍ച്ച നടത്തിയതെന്നും ചെന്നിത്തല ചോദിച്ചു.

മത്സ്യനയത്തിന് വിരുദ്ധമായ പദ്ധതി കൊണ്ടുവന്ന് വലിയ ഗൂഢാലോചനയാണ് മുഖ്യമന്ത്രിയുടെയും രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടന്നത്. കൃത്യമായ മേല്‍വിലാസം പോലുമില്ലെന്ന് വിദേശകാര്യം മന്ത്രാലയം കണ്ടെത്തിയ കമ്പനിയുമായി എങ്ങനെ സര്‍ക്കാര്‍ പദ്ധതിയുണ്ടാക്കി. ഇതിനെല്ലാം മുഖ്യമന്ത്രി ഉത്തരം പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.