Connect with us

National

മോദി ധിക്കാരിയും ഭീരുവുമെന്ന് പ്രിയങ്ക ഗാന്ധി

Published

|

Last Updated

ലക്‌നൗ  | നരേന്ദ്ര മോദി ധിക്കാരിയും ഭീരുവുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ കര്‍ഷക പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സമരം ചെയ്യുന്ന ലക്ഷക്കണക്കിനുവരുന്ന കര്‍ഷകരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാവുന്നില്ല. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അദ്ദേഹം ധിക്കാരിയല്ലെ- പ്രിയങ്ക ചോദിച്ചു. സമരത്തിനിടെ 215 കര്‍ഷകര്‍ മരിച്ചു. പ്രധാനമന്ത്രി അനുശോചിക്കപോലും ചെയ്തില്ലെന്നും പ്രിയങ്ക ആരോപിച്ചു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവാന്‍ തയാറാണോയെന്ന ചോദ്യത്തിന് ജനങ്ങളോടൊപ്പമുണ്ടാകുകയും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും ചെയ്യുക എന്നതാണ് തന്റെ ഉത്തരവാദിത്തമെന്ന് പ്രിയങ്ക പറഞ്ഞു.

Latest