Connect with us

Kerala

തീരദേശ ജാഥകളുമായി യു ഡി എഫ്; എല്ലാ മത്സ്യഗ്രാമങ്ങളും സന്ദര്‍ശിക്കും

Published

|

Last Updated

തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ ജാഥകള്‍ പ്രഖ്യാപിച്ച് യു ഡി എഫ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ് വ്യത്യസ്ത ജാഥകള്‍ പുറപ്പെടുക. രണ്ട് ജാഥകളും എറണാകുളത്ത് സമാപിക്കും.

യു ഡി എഫിന്റെ പ്രകടന പത്രിക ഉടനെ പുറത്തിറക്കും. ഇതിനായി 140 നിയോജക മണ്ഡലങ്ങളില്‍ ജനസദസ്സ് സംഘടിപ്പിക്കും. ജനങ്ങളുടെ പ്രകടന പത്രികയാകും യു ഡി എഫിന്റെതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുത്ത യു ഡി എഫ് യോഗത്തിനും ഉമ്മന്‍ ചാണ്ടി അധ്യക്ഷനായ സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിനും ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest