Connect with us

Alappuzha

മാന്നാര്‍ തട്ടിക്കൊണ്ടുപോകല്‍: ബിന്ദുവിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

Published

|

Last Updated

ആലപ്പുഴ | മാന്നാറിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിലെ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്നതിന് കസ്റ്റംസും. ഇതിനെ തുടര്‍ന്ന്, തട്ടിക്കൊണ്ടുപോകലിന് വിധേയായ ബിന്ദുവിനെ കസ്റ്റംസ് സംഘം വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധവും മറ്റു വിശദാംശങ്ങളും ചോദിച്ചറിയും.

ഇന്നലെ ഒരു സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ പതിനഞ്ചംഗ സംഘം യുവതിയെ റോഡരികില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായിട്ടുണ്ട്. മാന്നാര്‍ സ്വദേശിയും യുവതിയുടെ അയല്‍വാസിയുമായ പീറ്ററിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞു.

 

Latest