Connect with us

Kerala

യൂസുഫിന്റെ മാരകമായ പേസ് ബൗളിംഗില്‍ സി കെ സുബൈര്‍ വീണുവെന്ന് കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട് | യൂസുഫ് പടനിലത്തിന്റെ മാരകമായ പേസ് ബൗളിങ്ങില്‍ യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ക്ലീന്‍ ബൗള്‍ഡായെന്ന് മന്ത്രി കെ ടി ജലീല്‍. തട്ടിയും മുട്ടിയും ക്രീസിലുള്ള സംസ്ഥാന നേതാവിന്റെ വിക്കറ്റിന് കാതോര്‍ത്തിരിക്കുകയാണ് യൂത്ത്‌ലീഗിലെ സംശുദ്ധവാദികളെന്നു് അദ്ദേഹം പറഞ്ഞു. കത്വ, ഉന്നാവോ ഫണ്ട് തിരിമറി ആരോപണങ്ങളെ തുടര്‍ന്ന് സി കെ സുബൈര്‍ രാജിവെച്ചുവെന്ന വാര്‍ത്തകളോട് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

കള്ളന് കഞ്ഞിവെച്ചവനേ പിടിക്കപ്പെട്ടിട്ടുള്ളൂ. യഥാര്‍ത്ഥ കള്ളന്‍ ഇപ്പോഴും കപ്പലില്‍ തന്നെയുണ്ട്. കത്വയിലെ പാവം നാടോടി ബാലികയുടെ കണ്ണീരില്‍ കത്തിച്ചാമ്പലാകും എല്ലാ ഫണ്ട് മുക്കികളും. ഒരു രാജികൊണ്ട് തീരുന്നതല്ല പ്രശ്‌നം. പിരിച്ചതിന്റെയും കൊടുത്തതിന്റെയും വകമാറ്റിയതിന്റെയും മുക്കിയതിന്റെയും കണക്ക് നാട്ടുകാരോട് പറഞ്ഞേ മതിയാകൂ. പിന്നാലെയുണ്ട് അന്വേഷണ ഏജന്‍സികള്‍. എല്ലാ നുണകളുടെ ചീട്ടുകൊട്ടാരവും തകര്‍ന്ന് നിലംപരിശാകുന്ന ദിനം വിദൂരമല്ല. ക്ഷമയോടെ കാത്തിരിക്കുക – ജലീല്‍ കുറിച്ചു.

യൂസുഫ് പടനിലത്തിൻ്റെ മാരകമായ പേസ് ബൗളിങ്ങിൽ യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി ക്ലീൻ ബൗൾഡ്! തട്ടിയും മുട്ടിയും ക്രീസിലുള്ള…

Posted by Dr KT Jaleel on Monday, 22 February 2021

Latest