Connect with us

Kerala

അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രകോപനവുമായി കര്‍ണാടക

Published

|

Last Updated

ബെംഗളുരൂ | കൊവിഡ് പ്രതിരോധത്തിന്റെ പേര് പറഞ്ഞ് അതിര്‍ത്തികളില്‍ കര്‍ണാടകയുടെ നിരുത്തരാവാദ സമീപനം. കേന്ദ്രം പുറപ്പെടുവിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങളെല്ലാം ലംഘിച്ച് അതിര്‍ത്തികള്‍ അടച്ചു. ദക്ഷിണ കന്നഡയുമായി അതിര്‍ത്തി പങ്കിടുന്ന 13 സ്ഥലങ്ങളിലാണ് കര്‍ണാടക റോഡുകള്‍ അടച്ചിരിക്കുന്നത്. ഇത്ല്‍ സംസ്ഥാന പാതകളും ഉള്‍പ്പെടും. വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യാപക വാഹന പരിശോധന നടക്കുകയാണ്.

കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവരെ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ കൊവിഡ് വാര്‍ധിച്ച സാഹചര്യത്തിലാണ് നിയന്ത്രണം എന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന പാതകളും മറ്റും അടക്കുന്ന തരത്തില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം പുറപ്പെടുവിച്ച അണ്‍ലോക്ക് മാര്‍ഗനിര്‍ദേശത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കര്‍ണാടകയുടെ സമീപനം.

 

 

Latest