ഫത്തോര്‍ഡ| ഐ എസ് എല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് എഫ് സി ഗോവ. ഇതോടെ പ്ലേ ഓഫ് സാധ്യതകള്‍ ശക്തമാക്കിയിരിക്കുകയാണ് എഫ് സി ഗോവ.
ഇന്നതെ ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.
20ാം മിനിറ്റില്‍ ഇഗോള്‍ അംഗുളോയും 23-ാം മിനിറ്റില്‍ ഫെഡീമുമാണ് ഗോവക്കായി ഗോള്‍വല കുലുക്കിയത്. ബെംഗളൂരുവിനായി 33ാം മിനിറ്റില്‍ സുരേഷും ലക്ഷ്യം കണ്ടു