Connect with us

Kerala

ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കും; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

Published

|

Last Updated

തിരുവനന്തപുരം | ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിമായുള്ള ധാരണപത്രം റദ്ദാക്കും. ഇതിന് പുറമെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

ധാരണാപത്രത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ധാരണാപത്രത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ആഴക്കടല്‍ മത്സ്യബന്ധന എംഒയു വിവാദമായ പശ്ചാത്തലത്തില്‍ വിശദമായ പരിശോധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കെതിരേയും ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ഇതിന് ചുവടുപിടിച്ചാണ് എംഒയു പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നീക്കം
2020ലാണ് അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇഎംസിസിക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത്. ഒരാഴ്ചയിലധികം ആഴക്കടലില്‍ തങ്ങി മീന്‍പിടിക്കാന്‍ കഴിയുന്ന ട്രോളറുകള്‍ നിര്‍മിക്കാനും പിടിക്കുന്ന മത്സ്യം സംസ്‌കരിച്ച് കയറ്റുമതി നടത്താനുമായിരുന്നു അനുമതി. അതേ സമയം സര്‍ക്കാര്‍ നിലപാട് പ്രകാരം ആഴക്കടല്‍ ട്രോളറുകള്‍ അനുവദനീയമല്ല . ഇത്തരമൊരു സാഹചര്യത്തിലാണ് ധാരണാപത്രം റദ്ദാക്കാന്‍ തീരുമാനിച്ചത്.

Latest