Connect with us

Kerala

കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ല: മന്ത്രി കെ കെ ശൈലജ

Published

|

Last Updated

തിരുവനന്തപുരം | കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ദിനംപ്രതി സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേസുകള്‍ കൂടിയാലും മരണ നിരക്ക് കുറക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ടെസ്റ്റ് പെര്‍ മില്യണ്‍ എടുത്താലും കേരളം ഒന്നാമതാണ്. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് തെറ്റാണ്. രോഗത്തിനെതിരെ ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞു.
വീണ്ടും കേസുകളുടെ എണ്ണം കുറഞ്ഞു. മരണവും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണം പാലിക്കാന്‍ സംസ്ഥാനം നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ ഡബ്ലുഎച്ച്ഒ ് പ്രശംസിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.

Latest