National
ഇന്ത്യ ചൈന കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു;ഗോഗ്ര, ഹോട്ട് സ്പ്രിങ് പ്രദേശങ്ങളില്‍നിന്നും പിന്‍മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയായി

ന്യൂഡല്‍ഹി | ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന പത്താംവട്ട ചര്‍ച്ച പതിനാറ് മണിക്കൂറോളം നീണ്ടുനിന്നു.
ചര്‍ച്ചയില്‍ ലെഫ്. ജനറല്‍ പിജികെ മെനോന്‍, ഷിന്‍ജിയാങ് മിലിട്ടറി ചീഫ് മേജര്‍ ജനറല്‍ ലിയു നിന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.ബീജിങ്ങിലും ന്യൂഡല്‍ഹിയിലും നടക്കുന്ന ഉന്നതതല ചര്‍ച്ചക്ക് ശേഷം വീണ്ടും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തും.
ഗോഗ്ര, ഹോട്ട് സ്പ്രിങ് എന്നിവിടങ്ങളില്‍ നിന്നുളള സൈനിക പിന്‍മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും ധാരണയിലെത്തിയെന്നും എന്നാല്‍ ഡെപ്‌സാങ്, ഡെചോക്ക് എന്നിവിടങ്ങളിലെ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഡെപ്‌സാങ്ങുമായി ബന്ധപ്പെട്ട് ചൈന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് ഇതാദ്യമായാണ്. 2013 മുതല്‍ ഡെപ്‌സാങ്ങിലെ പട്രോളിങ് പോയിന്റ് 10,11,11എ,12,13 എന്നിവിടങ്ങളിലെ ഇന്ത്യന്‍ പട്രോളിങ് ചൈന തടഞ്ഞിരുന്നു.
അതേ സമയം ഇന്ത്യ പിന്‍വാങ്ങണമെന്നാഗ്രഹിക്കുന്ന പട്രോളിങ് പോയിന്റ് 15,17 എന്നിവിടങ്ങളില്‍ ചൈനീസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചര്‍ച്ചയില്‍ സംഘര്‍ഷം തുടരുന്ന എല്ലാ പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങണമെന്ന് ചൈനീസ് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഗാല്‍വന്‍ താഴ്വരയില്‍ 2020 ജൂണ്‍ 15നാണ് ഇന്ത്യ-ചൈന സംഘര്‍ഷം ഉണ്ടാകുന്നത്. 20 ഇന്ത്യന്‍ സൈനികര്‍ അന്ന് വീരമൃത്യു വരിച്ചു. 45 ചൈനീസ് സൈനികര്‍ മരിച്ചതായിഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരുന്നു.