Connect with us

Covid19

കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പ്രവേശനമില്ലെന്ന് കുവൈത്ത്; മാറ്റം വരുത്തിയത് അവസാന നിമിഷം

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് വരാനാകില്ല. ഇന്ന് മുതല്‍ എല്ലാ രാജ്യക്കാര്‍ക്കും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റം വരുത്തുകയായിരുന്നു. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്തേക്ക് വരാം.

ഇതോടെ, ഇന്ത്യക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാകില്ല. കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ കഴിയുന്ന കുവൈത്തി പൗരന്മാര്‍ക്കും ബന്ധുക്കള്‍ക്കും അവരുടെ ഗാര്‍ഹിക തൊഴിലാളികള്‍ക്കും മാത്രമേ നേരിട്ട് പ്രവേശിക്കാനാകൂ. കുവൈത്തി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കുവൈത്തി വിദ്യാര്‍ഥികള്‍ക്കും കൂടെയാരുമില്ലാത്ത 18 വയസ്സിന് താഴെയുള്ളവര്‍ക്കും നേരിട്ട് രാജ്യത്തേക്ക് വരാമെന്നും കുവൈത്ത് അറിയിച്ചു.

കൊവിഡ് രൂക്ഷമായ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. 72 മണിക്കൂര്‍ കഴിയാത്ത പി സി ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് തുടങ്ങിയവയും ഹാജരാക്കണം.

---- facebook comment plugin here -----

Latest