Connect with us

National

ഇന്ത്യ- ചൈന സൈനിക ചര്‍ച്ച അവസാനിച്ചു; അടുത്ത ഘട്ട സേനാ പിന്മാറ്റം ചര്‍ച്ചയായി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ- ചൈന പത്താംവട്ട സൈനിക ചര്‍ച്ച അവസാനിച്ചു. ഇന്നലെ രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചര്‍ച്ച 16 മണിക്കൂര്‍ നീണ്ടുനിന്നു. കിഴക്കന്‍ ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ ഇരുകരകളില്‍ നിന്നും സേനാ പിന്മാറ്റം ഇരു രാജ്യങ്ങളും പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ചര്‍ച്ച ആരംഭിച്ചത്.

ഡെപ്‌സാംഗ്, ഹോട്ട് സ്പ്രിംഗ്‌സ്, ഗോഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ള സേനാ പിന്മാറ്റമാണ് കമാന്‍ഡര്‍തല ചര്‍ച്ചയില്‍ വിഷയങ്ങളായത്. ചൈനയുടെ ഭാഗത്തുള്ള നിയന്ത്രണരേഖയിലെ മോള്‍ഡോയില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. സേനാ പിന്മാറ്റ പ്രക്രിയ തന്നെയാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ലഡാക്ക് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒമ്പത് മാസമായി നയതന്ത്ര- സൈനിക ചര്‍ച്ചകളിലാണ് ഇരുരാജ്യങ്ങളും. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്‌വരയില്‍ ഇരുസൈന്യങ്ങളും സംഘര്‍ഷത്തിലേര്‍പ്പെട്ടതിന് ശേഷം പ്രശ്‌നം രൂക്ഷമായി. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.