Connect with us

Covid19

ഹെര്‍ഡ് ഇമ്മ്യൂണിറ്റി കെട്ടുകഥ; പുതിയ വകഭേദങ്ങള്‍ വീണ്ടും കൊവിഡ് ബാധക്ക് കാരണമാകുമെന്നും എയിംസ് മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയില്‍ കൊറോണവൈറസിനുള്ള ഹെര്‍ഡ് ഇമ്മ്യൂണിറ്റി (ജനസമൂഹത്തിന് ഒന്നാകെ കൈവരുന്ന രോഗപ്രതിരോധശേഷി) കെട്ടുകഥയാണെന്ന് എയിംസ് മേധാവി ഡോ.രണ്‍ദീപ് ഗുലേരിയ. മൊത്തം ജനങ്ങള്‍ കൊവിഡില്‍ നിന്ന് സംരക്ഷിതരാകാന്‍ കുറഞ്ഞത് 80 ശതമാനം പേര്‍ക്ക് ആന്റിബോഡികള്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ ഇന്ത്യന്‍ വകഭേദം സ്ഥിതി ഗുരുതരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ കണ്ടെത്തിയ പുതിയ കൊവിഡ് വകഭേദം  എളുപ്പം പടരുന്നതും അപകടവുമായിരിക്കും. ആന്റിബോഡികള്‍ വികസിപ്പിക്കപ്പെട്ടവരില്‍ പോലും വീണ്ടും രോഗബാധക്ക് ഇത് ഇടയാക്കും. ഇന്ത്യയിലുടനീളം 240 പുതിയ വകഭേദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കഴിഞ്ഞയാഴ്ച മുതല്‍ പുതുതായി രോഗബാധ കുതിച്ചുയരുന്നതിന് പിന്നില്‍ ഇതാണെന്നും മഹാരാഷ്ട്ര കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ.ശശാങ്ക് ജോഷി പറഞ്ഞു.