Connect with us

Covid19

പതഞ്ജലിയുടെ കൊവിഡ് മരുന്നിന് സര്‍ക്കാര്‍ അനുമതിയെന്ന് രാംദേവ്; കയറ്റുമതി ചെയ്യും

Published

|

Last Updated

ന്യൂഡല്‍ഹി | പതഞ്ജലി വികസിപ്പിച്ച കൊറോണില്‍ എന്ന കൊവിഡ്- 19 പ്രതിരോധ മരുന്നിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി അവകാശപ്പെട്ട് കമ്പനി മേധാവി ബാബാ രാംദേവ്. തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ കൊവിഡ് മരുന്നാണ് കൊറോണിലെന്ന് സ്ഥാപിക്കുന്ന ഗവേഷണ പ്രബന്ധവും അദ്ദേഹം പരസ്യപ്പെടുത്തി. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ സന്നിഹിതനായ ചടങ്ങിലായിരുന്നു ഈ അവകാശവാദങ്ങള്‍.

കൊറോണിലിനെ സംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിക്കുന്നതാണ് ഗവേഷണ പ്രബന്ധമെന്ന് രാംദേവ് പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ മാത്രമാണ് ഗവേഷണം നടക്കുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. ഈ ഗവേഷണത്തോടെ കൊറോണിലിനെ സംബന്ധിച്ച എല്ലാ സംശയങ്ങളും ഇല്ലാതായെന്നും ബാബാ രാംദേവ് പറഞ്ഞു.

എല്ലാ ശാസ്ത്ര ഗവേഷണ തെളിവും പൂര്‍ത്തിയാക്കിയതോടെ സര്‍ക്കാര്‍ കൊറോണിലിന് അനുമതി നല്‍കിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയും മരുന്ന് അംഗീകരിച്ചിട്ടുണ്ട്. ഇതോടെ 150 രാജ്യങ്ങളിലേക്ക് കൊറോണില്‍ കയറ്റുമതി ചെയ്യുമെന്നും രാംദേവ് അവകാശപ്പെട്ടു.

Latest