Connect with us

National

അപകീര്‍ത്തി കേസില്‍ അമിത് ഷാക്ക് ബംഗാള്‍ കോടതിയുടെ സമന്‍സ്

Published

|

Last Updated

കൊല്‍ക്കത്ത | അപകീര്‍ത്തി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സമന്‍സ് അയച്ച് പശ്ചിമ ബംഗാളിലെ കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് എം പി അഭിഷേക് ബാനര്‍ജിയാണ് അപകീര്‍ത്തി പരാതി നല്‍കിയത്. ബംഗാളിലെ എം പി/ എം എല്‍ എ കോടതിയാണ് സമന്‍സ് അയച്ചത്.

ഫെബ്രുവരി 22ന് നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ കോടതിയില്‍ ഹാജരാകണമെന്നാണ് അമിത് ഷാക്ക് നല്‍കിയ നിര്‍ദേശം. ബിധാന്‍നഗറിലെ എം പി/ എം എല്‍ എ കോടതിയാണ് സമന്‍സ് അയച്ചത്.

കൊല്‍ക്കത്തയിലെ മയോ റോഡില്‍ 2018 ആഗസ്റ്റ് 11ന് നടന്ന ബി ജെ പി റാലിയിലാണ് തനിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ അമിത് ഷാ നടത്തിയതെന്ന് അഭിഷേക് ബാനര്‍ജിയുടെ ഹരജിയില്‍ പറയുന്നു. അന്ന് ബി ജെ പി ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനാണ് അഭിഷേക് ബാനര്‍ജി.

Latest