Connect with us

Kerala

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു വിദേശ കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published

|

Last Updated

കൊല്ലം | ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം നിഷേധിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും തുറന്നുകൊടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. തുറന്നുകൊടുക്കുന്ന പ്രശ്നവുമില്ല. മറിച്ചുള്ള ആരോപണങ്ങള്‍ അസംബന്ധമാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ഒരു ഫിഷറീസ് നയവും സര്‍ക്കാര്‍ രൂപവത്കരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
യു എന്നിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് അമേരിക്കയില്‍ പോയത്. മത്സ്യത്തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായാണ് കേന്ദ്രസര്‍ക്കാര്‍ വിദേശി ഡി സി ട്രോളറുകള്‍ക്ക് അനുമതി നിഷേധിച്ചത്. അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മന്ത്രി പറഞ്ഞു.