Connect with us

Kerala

എടച്ചേരിയില്‍ സി പി എം- യു ഡി എഫ് സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട് | വടകര എടച്ചേരിയില്‍ യു ഡി എഫ്- സി പി എം പ്രവവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നാല് പേരെ പരുക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പൊയിലില്‍ അനീഷ് കുമാര്‍ (48,)പുതുയോട്ടില്‍ ബഷീര്‍ (45) ,കൊളക്കാട്ട് സമീര്‍ (42),കമ്മോളി അബൂബക്കര്‍(42) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. എടച്ചേരി 12,13, വാര്‍ഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ച തെരുവു വിളക്കുകള്‍ ഇലക്ട്രിസിറ്റി ജീവനക്കാര്‍ അഴിച്ച് കൊണ്ടു പോയതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പ്രകടനം നടത്തുകയായിരുന്നു. ഇവരുടെ പ്രകടനം എടച്ചേരി ടൗണിലെത്തിയതോടെ സി പി എം പ്രവര്‍ത്തകരും പ്രകടനവുമായി എത്തി. പ്രകടനങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയതോടെ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു.