Achievements
എയിംസില്‍ നിന്ന് എം ബി ബി എസ് കരസ്ഥമാക്കി മഅ്ദിന്‍ ദഅവാ കോളജ് വിദ്യാര്‍ഥി


ഡോ. ടി പി ഉമര്‍ മുഖ്താര്‍
മലപ്പുറം | ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും എം ബി ബി എസ് കരസ്ഥമാക്കി മഅ്ദിന്‍ ദഅ്‌വാ കോളേജ് വിദ്യാര്‍ഥി ഡോ. ഉമര്‍ മുഖ്താര്‍. തിരൂര്‍ ആലത്തൂര്‍ സ്വദേശിയായ താഴത്തെപീടിയേക്കല്‍ അബ്ദുല്‍ ഹമീദ്, ഖമറുല്ലൈല ദമ്പതികളുടെ മകനാണ്.
ഡോ. ഉമര്‍ മുഖ്താറിനെ മഅ്ദിന്‍ അക്കാദമിക്ക് കൗണ്‍സില്‍ അഭിനന്ദിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, സൈതലവി സഅദി, ഉമര്‍ മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ പ്രസംഗിച്ചു.
---- facebook comment plugin here -----