Connect with us

Science

മാമ്മത്തുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശി ലോകത്തെ ഏറ്റവും പഴക്കമുള്ള ഡി എന്‍ എ

Published

|

Last Updated

ലണ്ടന്‍ | ഭൂമിയിലെ ആദ്യ സസ്തനി എന്നറിയപ്പെടുന്ന മാമ്മത്തുകളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. 12 ലക്ഷം വര്‍ഷം പഴക്കമുള്ള മാമ്മത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത ഡി എന്‍ എ പരിശോധിച്ചതിന് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇതിലൂടെ അതിശൈത്യ കാലാവസ്ഥയെ മാമ്മത്തുകള്‍ അതിജീവിച്ചത് സംബന്ധിച്ച വിവരങ്ങളും ലഭിച്ചു.

ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ഡി എന്‍ എ പരിശോധിക്കുന്നത് ഇതാദ്യമായാണ്. ഇതിനുമുമ്പ് 7800- 5600 വര്‍ഷം മുമ്പുള്ള കുതിരയുടെ ജനിതക വിവരങ്ങളാണ് ശാസ്ത്രലോകം പരിശോധിച്ചത്. ആദിമ മനുഷ്യന്മാരായ വികിംഗ് വര്‍ഗത്തിനും നിയാണ്ടര്‍ത്താലിനും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ളതാണ് ഈ ഡി എന്‍ എ സാമ്പിളുകള്‍.

സൈബീരിയന്‍ മേഖലയില്‍ നിന്ന് ലഭിച്ച മാമ്മത്തിന്റെ പല്ലില്‍ നിന്ന് കണ്ടെടുത്ത ഡി എന്‍ എയാണ് പരിശോധിച്ചത്. അവസാന ഐസ് യുഗത്തില്‍ വടക്കേ അമേരിക്കയില്‍ ജീവിച്ച കൊളംബിയന്‍ മാമ്മത്തിനെ സംബന്ധിച്ച വിവരങ്ങളാണ് പരിശോധനയിലൂടെ ലഭിച്ചത്. കമ്പിളി രോമം നിറഞ്ഞ മാമ്മത്തിനും അജ്ഞാതമായ മറ്റൊരു മാമ്മത്ത് വര്‍ഗത്തിനുമുണ്ടായ സങ്കരയിനമാണ് കൊളംബിയന്‍ മാമ്മത്ത് എന്നാണ് കണ്ടെത്തിയത്.