Connect with us

Kerala

സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു; ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു കൊണ്ട് ഉത്തരവ്. വാര്‍ഷിക നിരക്കില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുത്താനാണ് നീക്കം.

കാബിനറ്റ് യോഗത്തിനു ശേഷമാണ് വര്‍ധന നടപ്പാക്കുകയെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് കരം വര്‍ധിപ്പിക്കുന്നത്. ജനങ്ങളെ വലക്കുന്ന വര്‍ധനയല്ല, കൂട്ടിയത് നേരത്തെയുള്ള നിരക്കില്‍ നിന്ന് അഞ്ച് ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest