Connect with us

National

ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മറ്റൊരു കുട്ടി ഗുരുതരാവസ്ഥയില്‍

Published

|

Last Updated

ഉന്നാവ് | ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസോഹ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു ഗോതമ്പ് പാടത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങളും പരുക്കേറ്റ കുട്ടിയും കിടന്നിരുന്നത്. കുട്ടികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെയാണ് കെട്ടിയിരുന്നത്.

കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികളെന്ന് ബന്ധുക്കള്‍ പറയുന്നു. മടങ്ങിവരാന്‍ വൈകിയപ്പോള്‍ നടത്തിയ തിരച്ചിലിലാണ് രണ്ടു കുട്ടികളുടെ മൃതദേഹങ്ങളും ഒരാളെ പരുക്കേറ്റ നിലയിലും കണ്ടെത്തിയത്. കുടുംബത്തിന് ആരുമായും ശത്രുതയില്ലെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.

അബോധാവസ്ഥയിലാണ് പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. മസ്തിഷ്‌കാഘാതമാണ് സംഭവിച്ചിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ വിഷ പദാര്‍ഥം എത്തിയതായാണ് പ്രാഥമിക നിഗമനം. ലക്‌നൗ റേഞ്ച് ഐ ജി ഉള്‍പ്പെടെയുള്ള പോലീസ് മേധാവികള്‍ സംഭവ സ്ഥലത്തെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.