Connect with us

Kerala

എതിര്‍പ്പുകളും ആരോപണങ്ങളും ഭയന്ന് പിന്നോട്ട് പോവാനാകില്ല: മന്ത്രി ശശീന്ദ്രന്‍

Published

|

Last Updated

പത്തനംതിട്ട കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രസംഗിക്കുന്നു

പത്തനംതിട്ട | എതിര്‍പ്പുകളും ആരോപണങ്ങളും ഭയന്ന് പിന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. പത്തനംതിട്ട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയണം. അതിലൂടെ വരുമാനം ഉണ്ടാകണം. സംസ്ഥാനത്ത് ദീര്‍ഘദൂര സര്‍വീസുകള്‍, അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ എന്നിവ ഉണ്ടാകണം. ഇതിലൂടെ തൊഴിലാളികളെ സംരക്ഷിക്കാന്‍ കഴിയും. ഒരു വര്‍ഷത്തിനിടയില്‍ 1,70,000 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഇങ്ങനെ തുടങ്ങിയാല്‍ പതിനായിരത്തോളം ബസ് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലാകും.

ജീവനക്കാര്‍ക്കായി സര്‍ക്കാര്‍ 6000 കോടി രൂപയാണ് നല്‍കിയത്. കെ എസ് ആര്‍ ടി സിക്കായി മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചു. കെ എസ് ആര്‍ ടി സിയേയും എംപാനല്‍ ജീവനക്കാരെയും സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചതെന്നും മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വീണാ ജോര്‍ജ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂള്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷമീര്‍, സൗത്ത്സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അനില്‍ കുമാര്‍, ജി ഗിരീഷ് കുമാര്‍, എസ് പ്രദീപ്കുമാര്‍, ബി കെ ബാനര്‍ജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി കെ ജി നായര്‍, മാത്യൂസ് ജോര്‍ജ്, ഷാഹുല്‍ ഹമീദ്, നൗഷാദ് കണ്ണങ്കര, സുമേഷ് ഐശ്വര്യ, ബിജു മുസ്തഫ, ഡി ടി ഒ റോയ് ജേക്കബ് പങ്കെടുത്തു.

പത്തനംതിട്ട കെ എസ് ആര്‍ ടി സി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രസംഗിക്കുന്നു

---- facebook comment plugin here -----

Latest