Connect with us

National

കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കി രാഷ്ട്രപതി ഉത്തരവിറക്കി. തെലങ്കാന ഗവര്‍ണര്‍ക്ക് പുതുച്ചേരിയുടെ അധിക ചുമതല നല്‍കി.

പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കിരണ്‍ ബേദിയുടെ സ്ഥാനചലനം.

പുതിയ നിയമനം നടത്തുന്നത് വരെ തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍ പുതുച്ചേരിയുടെ ചുമതല കൂടി വഹിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെ ഭൂരിപക്ഷം നിലനിര്‍ത്താനാകാതെ ആടിയുലയുകയാണ് സര്‍ക്കാര്‍ . ഇതിനിടയിലാണ് ലഫ്.ഗവര്‍ണറെ നീക്കിയത്‌

 

---- facebook comment plugin here -----

Latest