Connect with us

International

കര്‍ഷക സമരത്തെ പിന്തുണക്കണം: ബൈഡന് കത്തയച്ച് യു എസ്‌ അഭിഭാഷകര്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകം ശ്രദ്ധിച്ച ഇന്ത്യയിലെ കര്‍ഷക സമത്തിന് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ച് യു എസ് അഭിഭാഷകര്‍. ദക്ഷിണേന്ത്യന്‍ വംശജരായ 40ലധികം അഭിഭാഷകരാണ് കത്തെഴുതിയത്.

ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ശക്തിയും അതിനെ അടിച്ചമര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും കത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തെ അക്രമം സെന്‍സര്‍ഷിപ്പ്, അനാവശ്യ അറസ്റ്റ് തുടങ്ങിയവയിലൂടെ നിയമവിരുദ്ധമായി മോദി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും കത്തിലുണ്ട്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍, ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി, യു എസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക് ഷുമര്‍, വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍, ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി വീല്‍ഡന്‍, തുടങ്ങിയവര്‍ക്കും അഭിഭാഷകര്‍ കത്തയച്ചിട്ടുണ്ട്.