Connect with us

Kerala

2,613 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 2,613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം. 147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് 433.46 കോടി രൂപ അനുവദിച്ചു. ആശുപത്രികളുടെ നവീകരണത്തിന് 1,106.51 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 175.12 കോടി രൂപ നല്‍കും. മൂവാറ്റുപുഴ ബൈപാസിന് ഉള്‍പ്പെടെ 504.53 കോടി രൂപ നല്‍കും.

ഇതോടെ ആകെ 43,250.66 കോടി രൂപയുടെ 889 പദ്ധതികള്‍ക്കാണ് കിഫ്ബി ധനാനുമതി നല്‍കിയിട്ടുള്ളത്. ഇതിന് പുറമേ വിവിധ പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുപ്പിന് വേണ്ടി 20000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജിനും അനുമതി നല്‍കി കഴിഞ്ഞു. ഈ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് ഭൂമി ഏറ്റെടുക്കാന്‍ 200.60 കോടി രൂപക്കും ഇന്നത്തെ കിഫ്ബി എക്സിക്യൂട്ടിവ്, ബോര്‍ഡ് യോഗങ്ങള്‍ അനുമതി നല്‍കി.

Latest