മിലാന്‍ | പുതിയ രണ്ട് മോഡലുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് എം വി അഗസ്റ്റ. ബ്രൂട്ടേല്‍ ആര്‍ ആര്‍, ഡ്രാഗ്സ്റ്റര്‍ ആര്‍ ആര്‍ മോഡലുകളുടെ വിവരങ്ങളാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചത്. 800 സി സി വകഭേദത്തില്‍ വരുന്ന മോഡലുകളാണിത്.
എം വി അഗസ്റ്റയുടെ തനത് രൂപകല്പനയാണ് രണ്ട് മോഡലുകള്‍ക്കും. ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക് തുടങ്ങിയവ രണ്ട് മോഡലുകള്‍ക്കും സമാനമാണെങ്കിലും ഇലക്ട്രോണിക് പേക്കേജ്, എന്‍ജിന്‍, ചേസിസ് എന്നിവയില്‍ മാറ്റമുണ്ട്. പൂര്‍ണമായും പരിഷ്‌കരിച്ച ഇലക്ട്രോണിക് പാക്കേജാണുള്ളത്.
സ്മാര്‍ട്ട് ക്ലച്ച് സിസ്റ്റം ആണ് മറ്റൊരു സവിശേഷത. റെക്ലൂസിയുമായി സഹകരിച്ചാണ് ഈ സംവിധാനം വികസിപ്പിച്ചത്. ക്ലച്ച് ലിവറില്ലാതെയുള്ള സംവിധാനമാണിത്. എന്നാല്‍ ഗിയര്‍ ഷിഫ്റ്റ് ലിവര്‍ ഉണ്ടാകുകയും ചെയ്യും.