വോഡാഫോണ്‍ ഐഡിയയുടെ പാദവാര്‍ഷിക നഷ്ടം കുറഞ്ഞു

Posted on: February 15, 2021 11:21 am | Last updated: February 15, 2021 at 11:21 am

മുംബൈ | വോഡാഫോണ്‍ ഐഡിയ(വി)യുടെ പാദവാര്‍ഷിക നഷ്ടത്തില്‍ നേരിയ കുറവ്. ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 4,532 കോടിയുടെ നഷ്ടമാണ് വോഡാഫോണ്‍ ഐഡിയക്കുണ്ടായത്. മുന്‍വര്‍ഷം 6,439 കോടിയായിരുന്നു നഷ്ടം.

അതേസമയം, ഓരോ ഉപഭോക്താവിനെയും അടിസ്ഥാനപ്പെടുത്തിയുള്ള ഉയര്‍ന്ന ശരാശരി വരുമാനം (ആര്‍പു) 121 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഈ ഇനത്തിലുള്ള വരുമാനം 10,791 കോടിയാണ്. ഒരു വര്‍ഷം മുമ്പ് ആര്‍പു വരുമാനം 109 രൂപയായിരുന്നു.

സെപ്തംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 7,218 കോടിയുടെ നഷ്ടമാണ് വോഡാഫോണ്‍ ഐഡിയക്കുണ്ടായിരുന്നത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 10,891 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്കുണ്ടായിരുന്നത്. മുന്‍വര്‍ഷമിത് 11,089 കോടിയായിരുന്നു.

ALSO READ  അപ്പോളോ ഫാര്‍മസിയില്‍ പത്ത് കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ആമസോണ്‍