Connect with us

National

രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കവെ മരണമടഞ്ഞ 200 ഓളം പേരെ അനുസ്മരിക്കാന്‍ ലോക്‌സഭയില്‍ മൗനപ്രാര്‍ഥന നടത്തിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പാര്‍ലിമെന്ററി ചട്ടങ്ങളും മര്യാദകളും രാഹുല്‍ ലംഘിച്ചതായും സ്പീക്കറുടെ അനുമതി നേടാതെ നടത്തിയ പരിപാടി തെറ്റാണെന്നും ബി ജെ പി അംഗങ്ങളായ സഞ്ജയ് ജയ്സ്വാള്‍, രാകേഷ് സിംഗ്, പി പി ചൗധരി എന്നിവര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

തൃണമൂല്‍, ഡി എം കെ അംഗങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നാണ് രാഹുല്‍ പരിപാടി നടത്തിയത്. 200 ഓളം കര്‍ഷകര്‍ മരിച്ചു എന്നും സര്‍ക്കാര്‍ അവരെ ആദരിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു രാഹുലിന്റെ മൗന പ്രാര്‍ഥന. സ്പീക്കറുടെ അനുവാദം ഇതിന് വാങ്ങിയിരുന്നില്ല.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം രാജ്യസഭ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ലോക്സഭ ഇന്നും സമ്മേളിക്കും. ബജറ്റിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കുകയാണ് ഇന്നത്തെ പ്രധാന ലോക്സഭാ അജണ്ട. ചര്‍ച്ച ഉപസംഹരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സഭയില്‍ മറുപടി പറയും. രാഹുലിനെതിരായ അവകാശ ലംഘനവും ഇന്ന് ചര്‍ച്ചക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പാര്‍ട്ടി എം പിമാര്‍ക്ക് ഇന്ന് സഭയിലുണ്ടാകണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി വിപ്പ് നല്‍കിയിരുന്നു.

 

 

Latest